ബഹ്‌റൈൻ ഗാർഡൻ ക്ലബ് പുഷ്പ-പച്ചക്കറി പ്രദർശനം 2024 ഫെബ്രുവരി 14 മുതൽ
ബഹ്‌റൈൻ ഗാർഡൻ ക്ലബ് പുഷ്പ-പച്ചക്കറി പ്രദർശനം 2024 ഫെബ്രുവരി 14 മുതൽ 16 വരെ നടക്കും. ‘ബഹ്‌റൈൻ പൈതൃകം’ എന്നതാണ് 2024ലെ മത്സരത്തിന്റെ പ്രമേയം. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിവിധ മത്സരങ്ങൾ നടക്കുന്നത്. മൂന്നു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾക്കായി ബഹ്‌റൈൻ കളിമൺപാത്രങ്ങളിൽ ഈന്തപ്പന വിത്ത് നടുന്ന മത്സരം നടത്തും. 13 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കായി ഫ്ലവർ അറേഞ്ച്മെന്റ് മത്സരം നടത്തും. ഹോം ഗാർഡൻ, സ്കൂൾ ഗാർഡൻ മത്സരങ്ങൾക്കായുള്ള വിശദവിവരങ്ങൾ ബഹ്റൈൻ ഗാർഡൻ ക്ലബ്ബ് വെബ്സൈറ്റിൽ ലഭ്യമാണ്. അതേസമയം 2024 ൽ ഗാർഡൻ ഷോ ഉണ്ടായിരിക്കില്ലെന്നും സംഘാടകർ അറിയിച്ചു.
adsadsadsads