വാദിസൈലിൽ വീട് കത്തി; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം


മനാമ: വാദിസൈൽ പ്രദേശത്തെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. 12ഉം ആറും അഞ്ചും വയസ്സുള്ള കുട്ടികളുടെ ജീവനാണ് തീയിൽ പൊലിഞ്ഞത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞു. ഇവരുടെ മാതാവ് ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരിക്കെയാണ് ദുരന്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണമറിവായിട്ടില്ല.

സംഭവമറിഞ്ഞയുടൻ സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. ലത്തീഫ, റവാൻ എന്നീ കുട്ടികൾ സംഭവസ്ഥലത്തുവെച്ചും സൽമാൻ സാരമായ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷവുമാണ് മരണത്തിന് കീഴടങ്ങിയത്.

article-image

asasasadsadsads

You might also like

Most Viewed