സ്റ്റഡി ഇൻ ഇന്ത്യ കൗൺസലിങ് മീറ്റ് ആരംഭിച്ചു


മനാമ : സ്റ്റഡി ഇൻ ഇന്ത്യ കൗൺസലിങ് മീറ്റ് 2 ബഹ്‌റൈനിലെ സീഫിലുള്ള റാമീ ഗ്രാൻഡ് ഹോട്ടലിൽ ആരംഭിച്ചു. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ ലോറൽസ് സെന്ററുമായി സഹകരിച്ച് എസ്.എ.പി.ഇ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് നിർവഹിച്ചു. ലോറൽസ് സെന്റർ ചെയർമാൻ പി ഉണ്ണികൃഷ്ണൻ, എസ്.എ.പി.ഇ മാനേജിങ് ഡയറക്ടർ സഞ്ജയ് താപ, ലോറൽസ് സെന്റർ സിഇഒ അഡ്വ അബ്ദുൽ ജലീൽ എന്നിവരും സംസാരിച്ചു.

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രമുഖ ഇന്ത്യൻ സർവകലാശാലകളിലെ അന്താരാഷ്‌ട്ര ഡയറക്‌ടർമാരെ ഇന്നും നാളെയുമായി രാവിലെ 10 മുതൽ രാത്രി എട്ടു വരെ കാണാനുള്ള അവസരമുണ്ട്. വിവിധ സ്കോളർഷിപ്പുകൾക്കു കീഴിൽ ഇന്ത്യയിൽ പഠിക്കാൻ വിദ്യാർഥികൾക്ക് സാധിക്കും. 15ലധികം ഇന്ത്യയിലെ ഉയർന്ന റാങ്കുള്ള സർവകലാശാലകളും കോളജുകളും ആണ് പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്കും സർവകലാശാല ഉദ്യോഗസ്ഥരുമായുള്ള അപ്പോയിന്റ്‌മെന്റുകൾക്കും 36458340 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

മനാമ : സ്റ്റഡി ഇൻ ഇന്ത്യ കൗൺസലിങ് മീറ്റ് 2 ബഹ്‌റൈനിലെ സീഫിലുള്ള റാമീ ഗ്രാൻഡ് ഹോട്ടലിൽ ആരംഭിച്ചു. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ ലോറൽസ് സെന്ററുമായി സഹകരിച്ച് എസ്.എ.പി.ഇ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം
ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് നിർവഹിച്ചു.

article-image

 ലോറൽസ് സെന്റർ ചെയർമാൻ പി ഉണ്ണികൃഷ്ണൻ, എസ്.എ.പി.ഇ മാനേജിങ് ഡയറക്ടർ  സഞ്ജയ് താപ, ലോറൽസ് സെന്റർ സിഇഒ അഡ്വ അബ്ദുൽ ജലീൽ എന്നിവരും സംസാരിച്ചു. 

article-image

fggffgfgfg

You might also like

Most Viewed