കൊണ്ടോട്ടി പെരുമ ഡിസംബർ എട്ടിന്


കെ.എം.സി.സി ബഹ്റൈൻ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കൊണ്ടോട്ടി പെരുമ ഡിസംബർ  എട്ടിന് രാത്രി ഏഴുമണി മുതൽ മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ  നടക്കും. ടി.വി. ഇബ്രാഹീം  എം.എൽ.എ, മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ കൊണ്ടോട്ടി പെരുമയുടെ ഭാഗമായി പുറത്തിറക്കുന്ന സപ്ലിമെന്റ് പ്രകാശനം നിർവഹിക്കും. 

പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി പ്രസിഡന്റ് സാബിർ ഓമാനൂർ, ജനറൽ സെക്രട്ടറി ഷനൂഫ് ചോലക്കര, ട്രഷറർ ഇസ്ഹാഖ് കൊണ്ടോട്ടി, ഓർഗനൈസിങ് സെക്രട്ടറി നൗഫൽ കോർലോട്ട് എന്നിവർ അറിയിച്ചു.

article-image

ോ്ൈോ്

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed