എസ്.എസ്.എഫ്. ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.സി.എഫ്, കെസിഎഫ്, ആർ.എസ്.സി സംഘടനകൾ


‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ നവംബർ 24 മുതൽ 26 വരെ മുംബെയിൽ നടക്കുന്ന എസ്.എസ്.എഫ്. ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്റൈനിൽ ഐ സി എഫ്, കെ സി എഫ്,  ആർ എസ് സി എന്നീ സംഘടനകളുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ശ്രദ്ധേയമായി.  മനാമ കെ.എം സി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബഹ്റൈൻ ഐക്യദാർഢ്യ സമ്മേളനം ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ അബൂബക്കർ ലത്വീഫി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. 

എസ്.എസ്.എഫ്. ഇന്ത്യ പ്രതിനിധിയും കർണ്ണാടക സ്റ്റേറ്റ് പ്രസിഡൻ്റുമായ  ഹാഫിള് സുഫിയാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ. എസ്. കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, ആർ. എസ്. സി. ചെയർമാൻ മുഹമ്മദ്‌ മുനീർ സഖാഫി ചേകനൂർ, കെ.സി.എഫ്. പ്രസിഡണ്ട് ജമാൽ വിട്ടൽ, അബ്ദു റഹീം സഖാഫി വരവൂർ, ഹാരിസ് സാമ്പ്യ എന്നിവർ പ്രസംഗിച്ചു. അശ്റഫ് മങ്കര സ്വാഗതവും കലന്തർ ശരീഫ് നന്ദിയും പറഞ്ഞു.

article-image

്േ്ിേ്

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed