ബഹ്റൈനിൽ ലൈംഗികാതിക്രമത്തിന് ഇരകളാകുന്ന കുട്ടികളുടെ കേസുകളിൽ നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം


രാജ്യത്ത് ലൈംഗികാതിക്രമത്തിന് ഇരകളാകുന്ന കുട്ടികളുടെ കേസുകളിൽ നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം. ഇത് പ്രകാരം ഇരകളുടെ അന്തസ്സ് സംരക്ഷിക്കുന്ന രീതിയിൽ ഒരിക്കൽ മാത്രം മൊഴി എടുത്താൽ മതിയെന്നാണ് പുതിയ ചട്ടം പറയുന്നത്.   ആവർത്തിച്ചുള്ള ചോദ്യംചെയ്യലുകൾ  കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നതിനാലാണ് നടപടിക്രമങ്ങൾ മാറ്റിയത്.

പുതിയ നടപടിക്രമം നടപ്പാക്കുന്ന മേഖലയിലെ ആദ്യ രാജ്യമാണ് ബഹ്റൈൻ. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ അറ്റോണി ജനറൽ ഡോ. അലി അൽ ബുവൈനൈൻ പങ്കെടുത്തു. പുതിയ നിയമങ്ങൾ അനുസരിച്ച്, പൊലീസ്, ശിശു സംരക്ഷണകേന്ദ്രം, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ ഉടനടി റഫർ ചെയ്യും. കോടതിയിൽ  പ്രത്യേക അന്വേഷണ മുറിയിൽ ഒരു സാമൂഹിക പ്രവർത്തകന്റെ സാന്നിധ്യത്തിൽ കുട്ടികൾ ഒരു പ്രാവശ്യം മാത്രമേ മൊഴി നൽകേണ്ടതുള്ളൂ.

article-image

ോേ്ോേ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed