റയ്യാൻ സ്‌റ്റഡി സെന്റർ മലയാള ദിനം സംഘടിപ്പിച്ചു
മലയാള ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും ഓർമിപ്പിച്ചുകൊണ്ട് റയ്യാൻ സ്‌റ്റഡി സെന്റർ മലയാള ദിനം സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര പരിപാടി ഉദ്ഘാടനം ചെയ്തു. രിസാലുദ്ദീൻ എം അദ്ധ്യക്ഷത വഹിച്ചു. അക്ഷരക്കൂട്ടം, സംഘഗാനം, ആംഗ്യഗാനം തുടങ്ങിയ പരിപാടികളും ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
ഇതോടനുബന്ധിച്ച് പാലസ്തീൻ വിഷയമാക്കി സംഘടിപ്പിച്ച കവിതാ രചന മത്സരത്തിൽ മുഹമ്മദ് ഫാസിൽ, അൽഫിയാ ബിൻത് അബ്ദുസ്സലാം, സിനാൻ പുളിക്കലകത്ത്, ഹംസ അഹമ്മദ്, നാസിറ ആഷിക്ക് എന്നിവർ സമ്മാനം കരസ്ഥമാക്കിയപ്പോൾ, ലഹരിയും യുവത്വവും എന്ന വിഷയത്തെ ആസ്പദമാക്കി ലേഖനമെഴുതി അഖില ബിൻത് അമീർ, സലീന റാഫി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. അബ്ദുൽ ലത്തീഫ് ആലിയമ്പത്ത്, റഷീദ് മാഹി, സാദിഖ് ബിൻ യഹ്‌യ എന്നിവർ സംസാരിച്ചു. ബിനു ഇസ്മായിൽ സ്വാഗതവും സുഹാദ് ബിൻ സുബൈർ നന്ദിയും പറഞ്ഞു.
ലമവമവ