നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാറെ ഐ.സി.എഫ് നാഷനല്‍ കമ്മിറ്റി അനുസ്മരിച്ചു
സമസ്ത പ്രസിഡന്റും കാസർകോട് സഅദിയ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ സ്ഥാപകനും ചിന്തകനും എഴുത്തുകാരനുമായിരുന്ന നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ് ലിയാറെ ഐ.സി.എഫ് നാഷനല്‍ കമ്മിറ്റി അനുസ്മരിച്ചു. നാഷനല്‍ പ്രസിഡന്റ് കെ.സി. സൈനുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഐ.സി.എഫ് മനാമ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കേരള മുസ് ലിം ജമാഅത്ത് എറണാകുളം ജില്ല പ്രസിഡന്റ് വി.എച്ച് അലി ദാരിമി ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. ശമീര്‍ പന്നൂര്‍ സ്വാഗതവും ശംസു പൂകയില്‍ നന്ദിയും പറഞ്ഞു.
dsfs