എസ്.കെ.എസ്.എസ്.എഫ് 2024−2026 കാലയളവിലേക്കുള്ള മെംബർഷിപ് കാമ്പയിൻ ബഹ്റൈനിലും ആരംഭിച്ചു
സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പോഷക ഘടകമായ എസ്.കെ.എസ്.എസ്.എഫ് 2024−2026 കാലയളവിലേക്കുള്ള മെംബർഷിപ് കാമ്പയിൻ ബഹ്റൈനിലും ആരംഭിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മുൻ പ്രസിഡന്റ് അശ്റഫ് അൻവരി ചേലക്കരക്ക് മെംബർഷിപ് നൽകി കാംപെയിന്റെ ഉദ്ഘാടനം നിർവഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാദിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, സമസ്ത ബഹ്റൈൻ നേതാക്കളായ എസ്.എം. അബ്ദുൽ വാഹിദ്, വി.കെ. കുഞ്ഞഹമദ് ഹാജി, സയ്യിദ് യാസർ ജിഫ് രി തങ്ങൾ, ജംഇയ്യതുൽ മുഅല്ലിം പ്രതിനിധികൾ, ഏരിയ കോഓഡിനേറ്റർമാർ, സാമൂഹിക, സാംസ്കാരിക മേഖലയിലെ നേതാക്കൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ബഹ്റൈനിലെ മെമ്പർഷിപ്പ് വിതരണത്തിനായി വിവിധ ഏരിയകളിൽ ഏരിയ കോഓഡിനേറ്റർമാരെയും തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.
sdfdsf