ബഹ്റൈൻ പ്രതിരോധകാര്യ മന്ത്രി ഇന്ത്യൻ പശ്ചിമ വ്യോമസേന കമാൻഡർ ഇൻ ചീഫ് എയർ മാർഷൽ പങ്കജ് മോഹൻ സിൻഹയെയും സംഘത്തെയും സ്വീകരിച്ചു
ബഹ്റൈൻ പ്രതിരോധകാര്യ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പശ്ചിമ വ്യോമസേന കമാൻഡർ ഇൻ ചീഫ് എയർ മാർഷൽ പങ്കജ് മോഹൻ സിൻഹയെയും സംഘത്തെയും സ്വീകരിച്ചു. 19ാമത് മനാമ ഡയലോഗിന്‍റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണർത്തുന്നതാണെന്ന് ഇരുവരും വിലയിരുത്തി.
എയർ മാർഷൽ സിൻഹക്കൊപ്പം ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം ജോയന്റ് സെക്രട്ടറി സത്യജിത് മൊഹന്തി, ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിലെ ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ സന്ദീപ് സിങ് എന്നിവരുമുണ്ടായിരുന്നു.
െമെമ