ഇ​ന്ത്യ​ൻ സ്‌​കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ എ​ട്ടി​ന്


ഇന്ത്യൻ സ്കൂൾ ബഹ്റൈന്റെ  വാർഷിക ജനറൽ ബോഡി മീറ്റിംഗും  2023-2026 കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും   ഡിസംബർ 8 വെള്ളിയാഴ്ച ഇസ  ടൗൺ കാമ്പസിൽ നടക്കുമെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അറിയിച്ചു. ഇന്ന് രാവിലെ ഇസാടൗണിലെ ഇന്ത്യൻ സ്കൂളിൽ വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ നിലവിലെ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സെക്രട്ടറി സജി ആന്റണി,   വൈസ് ചെയർമാൻ ജയഫർ മൈദാനി,   ഇസി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം എൻ, പ്രേമലത എൻ എസ്, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഏഴ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള നാമനിർദ്ദേശങ്ങൾ രക്ഷിതാക്കളിൽ  നിന്ന് ക്ഷണിച്ചു.  രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.  നിയുക്ത റിട്ടേണിംഗ് ഓഫീസർമാർ അഡ്വ. വലിയവീട്ടിൽ കുര്യൻ തോമസ്, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം, അനീഷ് അഴീക്കൽ ശ്രീധരൻ എന്നിവരാണ്.  സ്റ്റാഫ് പ്രതിനിധി തിരഞ്ഞെടുപ്പ് ഡിസംബർ 7 വ്യാഴാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. സ്റ്റാഫ് ലെയ്സൺ ഓഫീസറായി ബിജു വാസുദേവനെ  നിയമിച്ചതായും നിലവിലെ ഭരണസമിതി അറിയിച്ചു.

article-image

asadsadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed