മലയാളം പാഠശാല ആരംഭിച്ചു
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മനാമ കേന്ദ്രമായി മലയാളം പാഠശാല ആരംഭിച്ചു. കേരള സർക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവാസി മലയാളികളുടെ മക്കളുടെ മാതൃഭാഷാ പഠനത്തിന് മേൽനോട്ടം വഹിക്കുന്നത് മലയാളം മിഷൻ ആണ്. ഇതിന്റെ ബഹ്‌റൈൻ ചാപ്റ്ററിന്റെ മേൽനോട്ടത്തിലുള്ള പഠന കേന്ദ്രമായിട്ടാണ് മനാമ മലയാളം പാഠശാല തുടങ്ങുന്നത്. നിലവിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനുകീഴിൽ റിഫ കേന്ദ്രീകരിച്ചു ‘ദിശ മലയാളം പാഠശാല’യും പ്രവർത്തിക്കുന്നുണ്ട്. പാഠശാല കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ എ.എം. ഷാനവാസ്, മനാമ ഏരിയ കൺവീനർ വി.പി. നൗഷാദ്, ജനറൽ സെക്രട്ടറി എം. അബ്ബാസ് എന്നിവർ സംസാരിച്ചു. മലയാളം പാഠശാല ടീച്ചർമാരായ ഷഹീന നൗമൽ, നിഷിദ ഫാറൂഖ്, ഷമീല ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി. നിലവിൽ മുല്ല, കണിക്കൊന്ന ഒന്നും രണ്ടും, സൂര്യകാന്തി ഒന്നും രണ്ടും ക്ലാസുകളിലേക്കാണ് അഡ്മിഷൻ നൽകുന്നത്. മനാമയിലുള്ള ഇബ്നുൽ ഹൈതം സ്കൂൾ കാമ്പസിൽ എല്ലാ ബുധനാഴ്ചയും രാത്രി 7.30 മുതൽ 8.30 വരെയാണ് ക്ലാസുകൾ നടക്കുക. ക്ലാസുകൾക്ക് പരിശീലനം സിദ്ധിച്ച അധ്യാപകരാണ് നേതൃത്വം നൽകുന്നത്. പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കും 33856430, 36513453 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഫ്രൻഡ്സ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം.എം. സുബൈർ അറിയിച്ചു.
asdasd