ഗൾഫ്−തുർക്കിയ സാമ്പത്തിക ഫോറത്തിൽ ബഹ്റൈൻ പങ്കാളിയായി
അങ്കാറയിൽ സംഘടിപ്പിച്ച ഗൾഫ്−തുർക്കിയ സാമ്പത്തിക ഫോറത്തിൽ ബഹ്റൈൻ പങ്കാളിയായി. തുർക്കിയയിലെ ബഹ്റൈൻ അംബാസഡർ ഡോ. ഇബ്രാഹിം യൂസുഫ് അൽ അബ്ദുല്ലയാണ് ബഹ്റൈനെ പ്രതിനിധാനം ചെയ്ത് ഫോറത്തിൽ പങ്കെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, അംബാസഡർമാർ, ബിസിനസ് പ്രമുഖർ തുടങ്ങിയവർ ഫോറത്തിൽ സന്നിഹിതരായിരുന്നു.
ജി.സി.സി രാജ്യങ്ങളും തുർക്കിയയും തമ്മിൽ സാമ്പത്തിക, വ്യാപാര, വ്യാവസായിക, സാങ്കേതിക വിദ്യ, കാർഷിക, നിക്ഷേപ മേഖലകളിൽ സഹകരിക്കുന്നതിന് ധാരാളം അവസരങ്ങളുണ്ടെന്ന തിരിച്ചറിവാണ് ഫോറത്തിലൂടെ ലഭിച്ചത്. ഉൽപാദന മേഖലയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് ശക്തമാക്കാനും ഫോറം തീരുമാനിച്ചു.
s