ആദർശ് മാധവൻകുട്ടിയുടെ ആദ്യ നോവൽ പ്രകാശനം ചെയ്തു
ബഹ്‌റൈനിലെ ശ്രദ്ധേയനായ മലയാളി എഴുത്തുകാരൻ ആദർശ് മാധവൻകുട്ടിയുടെ ആദ്യ നോവൽ, ഇൻവസ്റ്റിഗേഷൻ ത്രില്ലറായ ട്രാവൻകൂർ ക്രൈം മാനുവൽ ബഹ്‌റൈൻ കേരളീയ സമാജം പുസ്തകോത്സവത്തിൽ പ്രശസ്ത എഴുത്തുകാരൻ വിജെ ജെയിംസ് സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ളക്ക് നൽകി പ്രകാശനം ചെയ്തു. ആദർശ് മാധവൻകുട്ടിയുടെ മുൻ രചനകൾക്ക് കെ എസ് സി എ സാഹിത്യ പുരസ്‌കാരം, രിസാല പുരസ്‌കാരം അടക്കമുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്. പുസ്തക പ്രകാശനത്തിന് ശേഷം വി ജെ ജെയിംസുമായുള്ള മുഖാമുഖവുമുണ്ടായിരന്നു.
പുസ്തകോത്സവത്തിൽ ഇന്ന് വൈകീട്ട് 7.30ന് ഇടതുപക്ഷ നേതാവും, സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ എം.എ ബേബിയുമായി മുഖാമുഖം നടക്കും.
ggvdfsvf