ബഹ്‌റൈനിൽ പ്രവാസിയായിരുന്ന ഗോവ സ്വദേശി നിര്യാതനായി
നാലരപ്പതിറ്റാണ്ടോളം ബഹ്‌റൈനിൽ പ്രവാസിയായിരുന്ന ഗോവ സ്വദേശി തിമോത്തി വാലന്റൈനി ഡിസൂസ നാട്ടിൽ നിര്യാതനായി. സ്വദേശമായ പഞ്ചിം ഗോവയിലായിരുന്നു അന്ത്യം. ഗുദൈബിയയിലെ അബ്ദുൽ അസീസ് ഹമദ് അൽ സാലേഹ് എന്ന സ്ഥാപനത്തിൽ 45 വർഷത്തോളം സെയിൽസ് മാനേജർ ആയി ജോലിനോക്കിയിരുന്നു.
ധാരാളം മലയാളി സുഹൃത്തുക്കൾ ഉണ്ടായിരുന്ന അദ്ദേഹം 2021 ഒക്ടോബറിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു.
രപുരപ