ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ സെൻട്രൽ എഫ്.സി. എം.സി.എം.എ ജേതാക്കളായി
മനാമ ഫൈറ്റേഴ്സ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ഒന്നാമത് എം.എം.എസ്.ഇ വിന്നർ ട്രോഫിക്കും കെ.ബി.ആർ കാഷ് അവാർഡിനും വേണ്ടിയുള്ള ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ സെൻട്രൽ എഫ്.സി. എം.സി.എം.എ ജേതാക്കളായി. റണ്ണേഴ്സ്അപ് ആയ എം.എം.എസ്.ഇ ടീമിന് ഫാദെൽ സമാഹിജി ട്രോഫിയും ഗ്രീൻ പാർക്ക് കാഷ് അവാർഡും സമ്മാനിച്ചു. എം.സി.എം.എ സെക്രട്ടറി അഷ്‌കർ പൂഴിത്തല ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
സൂരജ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫി ഇബ്രാഹിം സമ്മാനിച്ചു. ജാഫർ വയ്യോക്കിൽ നന്ദി അറിയിച്ചു.
asasdd