മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന്റെ ഫൈനൽ മത്സരം നാളെ
ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന്റെ ഫൈനൽ മത്സരം നാളെ സിഞ്ചിലുള്ള അൽ അഹലി ക്ലബ് മൈതാനിയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഉച്ചയ്ക്ക് 1:30ന് ആരംഭിക്കുന്ന ഫൈനൽ മത്സരത്തിൽ മണർകാട് ടീം പുതുപ്പള്ളി ടീമിനെ നേരിടും. ഹസൻ ഈദ് ബുകമാസ് എം. പി മുഖ്യാഥിതിയാകുന്ന പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
efsd