പണം കവർച്ച നടത്തിയ മൂന്ന് ഏഷ്യൻവംശജർ പിടിയിൽ
അദ്ലിയയിലെ വിവിധ സ്ഥാപനങ്ങളിൽനിന്ന് പണം കവർച്ച നടത്തിയ മൂന്ന് ഏഷ്യൻവംശജരെ പിടികൂടിയതായി കാപിറ്റൽ ഗവർണറേറ്റ് പൊലീസ് അറിയിച്ചു. പ്രാഥമിക ചോദ്യംചെയ്യലിൽ സമാനമായ കവർച്ച നേരത്തെയും നടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
പ്രതികൾ മൂന്നുപേർ സംഘംചേർന്നാണ് കവർച്ച ആസൂത്രണംചെയ്ത് നടപ്പാക്കിയത്. പ്രതികളെ റിമാന്‍ഡ് ചെയ്യാനും നിയമനടപടികൾ പൂർത്തിയാക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
sadfdsf