ബഹ്റൈനിലെ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ അയച്ച ദുരിതാശ്വാസ ട്രക്കുകൾ ഗാസ മുനമ്പിലെത്തി
ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയെ സഹായിക്കാനായി ബഹ്റൈനിലെ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ അയച്ച ദുരിതാശ്വാസ ട്രക്കുകൾ ഗാസ മുനമ്പിലെത്തിച്ചതായി അധികൃതർ വ്യക്തമാക്കി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നിർദേശപ്രകാരം ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഈ സഹായം അയക്കുന്നത്.
റിലീഫ് ട്രക്കുകളിൽ ടൺ കണക്കിന് മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ ഉത്പന്നങ്ങളാണ് ബഹ്റൈൻ ഗാസയിലെത്തിക്കുന്നത്.
ോേ്ോേ്