ആലുവ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
ആലുവ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ആലപ്പുഴ അവലൂക്കുന്ന് പുന്നമട താഴ്ചയിൽ ഉദയകുമാർ ആണ് സൽമാനിയ മെഡിക്കൽ സെന്ററിൽ വച്ച് മരണപ്പെട്ടത്. 56 വയസ്സ് ആയിരുന്നു. നേരത്തേ ബഹ്റൈൻ പ്രവാസിയായിരുന്നു ഇദ്ദേഹം ടെയിലർ ജോലി ചെയ്യാനായി പതിനാല് ദിവസം മുമ്പ് ആണ് വീണ്ടും ബഹ്റൈനിൽ എത്തിയത്. കഴിഞ്ഞ ദിവസം അവശനിലയിൽ ഹമദ് ടൗണിലെ സൗകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് സൽമാനിയ മെഡിക്കൽ സെന്ററിലേയ്ക്ക് മാറ്റുകയായിരുന്നു.
കുടുബവുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം ബഹുനിൽ സംസ്ക്കരിക്കുവാൻ തീരുമാനിച്ചതായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം അധികൃതർ അറിയിച്ചു.
gjhgj