യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയറിന്റെ രണ്ടാം എഡീഷൻ ഡിസംബർ ഒന്നിന്
‘ആരോഗ്യത്തോടെ ജീവിക്കുക’ എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയറിന്റെ രണ്ടാം എഡീഷൻ ഡിസംബർ ഒന്നിന് ഈസ ടൗൺ ഇന്ത്യൻ സ്കൂളിൽ നടക്കും. 5000ൽ പരം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ബഹ്‌റൈനിലെ പ്രമുഖ ആശുപത്രികളും ഫാർമസികളും സമാന്തര വൈദ്യശാസ്ത്ര സ്ഥാപനങ്ങളും ഇതര ആരോഗ്യ സ്ഥാപനങ്ങളും ഒരുമിച്ചു ഒരേ വേദിയിൽ സൗജന്യ സേവനങ്ങൾ നൽകുന്നു എന്നതാണ് പ്രത്യേകത. രാവിലെ എട്ട് മുതൽ വൈകീട്ട് എട്ട് വരെയാണ് സമയം.
രാവിലെയുള്ള സെഷനിൽ വിവിധ ലേബർ ക്യാമ്പുകളിലും സ്ഥാപനങ്ങളിലുമുള്ള ബാച്ചിലേഴ്സിനും ഉച്ചക്ക് ശേഷമുള്ള സെഷനിൽ കുടുംബങ്ങൾക്കായുള്ള പ്രത്യേക സെഷനുകളും പ്രവർത്തിക്കും. നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടതും പെട്ടെന്നുണ്ടാവുന്ന അപകടങ്ങളിൽ പാലിക്കേണ്ട ഫസ്റ്റ് എയ്ഡ് കാര്യങ്ങളെ കുറിച്ചുള്ള പരിശീലനങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിപാടിയെ കുറിച്ച് കൂടുതൽ അറിയാൻ 36608476 അല്ലെങ്കിൽ 39860623 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
asfafs