ജയചന്ദ്രൻ പികെയുടെ പുസ്തക പ്രകാശനം നടന്നു


പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ജയചന്ദ്രൻ പികെയുടെ ചെറുകഥാ സമാഹാരമായ ചരിത്ര പഥത്തിലെ രണ്ട് കള്ളൻമാർ, ലഘുനോവലുകളുടെ സമാഹാരമായ ജീവപര്യന്തം എന്ന പുസ്തകങ്ങളുടെ പ്രകാശനം കേരളീയ സമാജത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. കവിയും പ്രഭാഷകനുമായ ഡോ സി രാവുണ്ണി സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളക്ക് പുസ്തകങ്ങൾ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

കൊണ്ടാടപ്പെടുന്ന എഴുത്തുകളെക്കാൾ ശക്തമായ ദുർമേദസ്സ് ഇല്ലാത്ത മികച്ച സർഗ്ഗാത്മക രചനകൾ പുതിയ കാലത്ത്  മലയാള സാഹിത്യത്തിൽ സംഭവിക്കുന്നുണ്ടെന്നും അതിന്റെ തെളിവാണ് ജയചന്ദ്രന്റെ പുസ്തകങ്ങളെന്നും തന്റെ പ്രസംഗത്തിൽ ഡോ സി രാവുണ്ണി അഭിപ്രായപ്പെട്ടു. 

article-image

qwe

You might also like

Most Viewed