ബികെഎസ് ഡിസി ബുക്സ് ഫെസ്റ്റ്; പിഎസ് ശ്രീധരൻ പിള്ളയുമായി മുഖാമുഖം നടന്നു


ബഹ്റൈൻ കേരളീയസമാജത്തിൽ നടന്നു വരുന്ന ബികെഎസ് ഡിസി ബുക്സ് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഗോവ ഗവർണർ അഡ്വക്കേറ്റ് പിഎസ് ശ്രീധരൻ പിള്ളയുമായി മുഖാമുഖം നടന്നു. ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബും പരിപാടിയിൽ പങ്കെടുത്തു. സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം രേഖപ്പെടുത്തി.

അഡ്വ പി.എസ് ശ്രിധരൻപിള്ള എഴുതിയ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ കൈയ്യൊപ്പോടെ സ്വീകരിക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിരുന്നു. സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര നന്ദി രേഖപ്പെടുത്തി. ഇതോടൊപ്പം ബി.കെ.എസ് ചിത്രകലാ ക്ലബ് നടത്തുന്ന ആർട്ട് എക്സിബിഷൻ പി.എസ് ശ്രീധരൻ പിള്ളയും ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബും സംയുക്തമായി ഉദ്ഘാടനം ചെയ്തു. 

You might also like

Most Viewed