ക്രൗൺ പ്രിൻസ് കോർട്ട് ചീഫ് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടികാഴ്ച്ച നടത്തി


ക്രൗൺ പ്രിൻസ് കോർട്ട് ചീഫ് ഷെയ്ഖ് സൽമാൻ ബിൻ അഹ്മദ് ബിൻ സൽമാൻ ആൽ ഖലീഫ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടികാഴ്ച്ച നടത്തി.  ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണർത്തുന്നതാണെന്നും  കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ അംബാസഡർക്ക് സാധിക്കട്ടെ എന്നും ഷെയ്ഖ് സൽമാൻ ബിൻ അഹ്മദ് ബിൻ സൽമാൻ ആൽ ഖലീഫ അഭിപ്രായപ്പെട്ടു. ബഹ്റൈൻ കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹ്മദ് ബിൻ ഹമദ് ആൽ ഖലീഫയും ഇന്ത്യൻ സ്ഥാനപതിയുമായി കൂടികാഴ്ച്ച നടത്തി.

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസും കസ്റ്റംസ് ബഹ്‌റൈനും തമ്മിലുള്ള ജോയന്റ് ആക്ഷൻ പ്ലാൻ വിജയകരമായി ഒപ്പിടുന്നത് ഉൾപ്പെടെ ഉഭയകക്ഷി താൽപര്യമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

article-image

ിാേി

You might also like

Most Viewed