ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് ബഹ്റൈൻ മന്ത്രിസഭ
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്നും നിരപരാധികളെ ക്രൂരമായി കൊന്നൊടുക്കുന്നത് നീതീകരിക്കാനാവില്ലെന്നും ബഹ്റൈൻ മന്ത്രിസഭ. 1967ലെ അതിർത്തികൾ അംഗീകരിച്ച് ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്ന ഉറച്ച നിലപാടാണ് ബഹ്റൈനുള്ളത്. റിയാദിൽ നടന്ന ഉച്ചകോടിയിലും ഇക്കാര്യം ബഹ്റൈൻ കിരീടാവകാശി ആവർത്തിച്ചിരുന്നു. തംകീൻ തൊഴിൽ ഫണ്ട് പുതുതായി പ്രഖ്യാപിച്ച പദ്ധതികളുടെ പ്രാധാന്യത്തെ കുറിച്ചും മന്ത്രിസഭായോഗം ചർച്ച ചെയ്തു. വർഷം തോറും 50,000 സ്വദേശികൾക്ക് പിന്തുണ നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാഷനൽ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങളിൽ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും കാര്യമായ ശ്രദ്ധ പുലർത്തുകയും മുന്നോട്ടു വെച്ചിട്ടുള്ള നിർദേശങ്ങൾ കാലതാമസമില്ലാതെ നടപ്പാക്കണമെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശിച്ചു. ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം നടന്നത്.
ിുിമു