ജ്വല്ലറി അറേബ്യ, സെന്റ് അറേബ്യ, റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ അവതരിപ്പിക്കുന്ന സിറ്റിസ്കേപ്പ് എന്നിവയ്ക്ക് ബഹ്റൈനിൽ തുടക്കമായി


അന്താരാഷ്ട്ര ജ്വല്ലറി പ്രദർശനമായ ജ്വല്ലറി അറേബ്യ, സെന്റ് അറേബ്യ, റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ അവതരിപ്പിക്കുന്ന സിറ്റിസ്കേപ്പ് ബഹ്റൈൻ എന്നീ പ്രദർശനങ്ങൾ സഖീറിലെ എക്സിബിഷൻ വേൾഡിൽ ആരംഭിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രദർശനങ്ങൾ ഉത്‌ഘാടനം ചെയ്തു. 30 രാജ്യങ്ങളിൽ നിന്നുള്ള 650ഓളം പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾ അവരുടെ ഉത്പന്നങ്ങളുമായി ജ്വല്ലറി അറേബ്യ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. പരിപാടിയുടെ 31ാമത് എഡീഷനാണ് ഈ വർഷം നടക്കുന്നത്.  3,5, 6, 7, 8 എന്നിങ്ങനെ അഞ്ച്‌ ഹാളുകളിലായാണ് ഈ വർഷത്തെ പ്രദർശനം നടക്കുന്നത്. ലിമിറ്റഡ് എഡിഷൻ പെർഫ്യൂമുകൾ, ഊദ്, സുഗന്ധദ്രവ്യങ്ങൾ, മെഴുകുതിരികൾ എന്നിവയുടെ ഒരു വലിയ ശേഖരമാണ് സെന്റ് അറേബ്യയിൽ ഒരുക്കിയിട്ടുള്ളത്. ഇത് രാജ്യത്തെ ആദ്യത്തെ ആഡംബര പെർഫ്യൂം പ്രദർശനമാണ്.

നവംബർ 18ന് ഈ പ്രദർശനങ്ങൾ സമാപിക്കും.  8 ബില്യൺ ഡോളറിലധികം മൂല്യമുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇവന്റാണ്. സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ 2023−ന്റെ രണ്ടാം പതിപ്പിൽ പൊതുമേഖലാ സ്ഥാപനങ്ങളും പ്രാദേശികവും ആഗോളവുമായ സ്വകാര്യ വൻകിട റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ ഉൾപ്പെടെ 58−ലധികം റിയൽ എസ്റ്റേറ്റ് പ്രോജക്‌റ്റുകൾ ഉണ്ട്. നിക്ഷേപകർ, ആർക്കിടെക്റ്റുകൾ, എഞ്ചിനീയറിംഗ് കൺസൾട്ടന്റുകൾ, കരാറുകാർ, നിക്ഷേപകർ, പ്രോപ്പർട്ടി വാങ്ങുന്നവർ എന്നിവർക്ക് പ്രദർശനം വിപുലമായ അവസരങ്ങൾ നൽകുന്ന പ്രദർശനം നാളെ സമാപിക്കും.

article-image

േു്േിു

You might also like

Most Viewed