ഇന്ത്യയും ഇന്ത്യൻ സമൂഹവുമായി ബഹ്റൈന് വലിയ ബന്ധമാണുള്ളതെന്ന് ബഹ്റൈൻ കിരീടാവകാശി


ഇന്ത്യയും ഇന്ത്യൻ സമൂഹവുമായി ബഹ്റൈന് വലിയ ബന്ധമാണുള്ളതെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അഭിപ്രായപ്പെട്ടു. ബിസിനസ് മേഖലയിലെ പ്രമുഖരായ പൂനവാല ഗ്രൂപ് എം.ഡി ഡോ. സൈറസ് പൂനവാലയെയും സംഘത്തെയും  സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് വാക്സിൻ ലഭ്യമാക്കുന്നതിന് ഇന്ത്യയുമായും ഫാർമസ്യൂട്ടിക്കൽ മേഖലയിലെ പൂനവാല ഗ്രൂപ്പുമായും ബഹ്റൈന് സഹകരിക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, ഈസ ബിൻ സൽമാൻ എജുക്കേഷൻ എൻഡോവ്മെന്‍റ് ചെയർമാൻ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed