എൻ. എച്ച്. എസ് വോൾസ് ഓഫ് ഇൻസ്പിരേഷൻ ശ്രദ്ധേയമായി


വിദ്യാർത്ഥികളുടെ കലാവാസനയെയും വ്യക്തിത്യത്വത്തെയും പരിപോഷിപ്പിക്കുവാൻ  ലക്ഷ്യമിട്ട് ന്യൂഹൊറൈസൺ സ്കൂൾ സംഘടിപ്പിച്ച വോൾസ് ഓഫ്  ഇൻസ്പിരേഷൻ എന്ന മഹാത് വ്യക്തികളുടെ  പോർട്രേയ്റ്റ്  ചിത്രരചനാ പ്രദർശനം ശ്രദ്ധേയമായി. ആർട്ട് ഡിപ്പാർട്മെന്റ് അധ്യാപികയായ നിഷിദാ  ഫാരിസ് വരച്ച  ഹിസ്  മജസ്റ്റി  കിംഗ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുടെയും,  പ്രിൻസ് സൽമാൻ ബിൻ  ഇസാ അൽ ഖലീഫയുടെയും ചിത്രം അനാച്ഛാദനം ചെയ്ത കൊണ്ട് ബഹ്റൈനിലെ പ്രശസ്ത ചിത്രകലാകാരനായ അൽ മുസാവിയും  മുൻ ബഹ്റൈൻ എം.പി ഡോ. മസൂമ ഹസൻ അബ്ദുൾ റഹിമും ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തതത്.

നിർമല ജോസ്,  നിജു ജോയി, നൗഫൽ അടാത്തിൽ എന്നിവർ  മുഖ്യ അതിഥികളായിരുന്നു.  എൻ. എച്ച്. എസ് ചെയർമാൻ ജോയി മാത്യു, പ്രിൻസിപ്പൽ വന്ദന സതീഷ് എന്നിവർ ചടങ്ങിൽ  മുപ്പത്തിയേഴോളം ചിത്രകാരൻമാരെ അഭിനന്ദിക്കുകയും, ഉപഹാരം സമ്മാനിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ചിത്രരചന മൽസരവും സമ്മാന ദാനവും നടന്നു.

article-image

sdfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed