ബഹ്‌റൈൻ ഇന്റർനാഷനൽ ചലഞ്ച് ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 21 മുതൽ 26 വരെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ


ബഹ്‌റൈൻ ഇന്റർനാഷനൽ ചലഞ്ച് ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 21 മുതൽ 26 വരെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന്  സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള വാർത്തസമ്മേളനത്തിൽ അറിയിച്ചു.  ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്‌ക്വാഷ് ഫെഡറേഷന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ടൂർണമെന്റ് ഏഷ്യ കോൺഫെഡറേഷന്റെ കീഴിൽ ലെവൽ 3 അംഗീകാരമുള്ളതാണ്. ലോക റാങ്കിങ്ങിൽ മികച്ച 50ൽപെടുന്ന കളിക്കാരെ പതിവായി ആകർഷിക്കുന്ന ടൂർണമെന്റിൽ ഇതുവരെ, കാനഡ മുതൽ അൽജീരിയ വരെയുള്ള 32 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി 250ൽ അധികം കളിക്കാർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതായി സമാജം ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ അറിയിച്ചു. 

സീനിയർ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ അംഗീകൃത റഫറിയും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ഗൗരവ് ഖന്നയാണ് ടൂർണമെന്റ് റഫറി. ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ടൂർണമെന്റിൽ പ്രവേശനം സൗജന്യമാണ്.  സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ട്രഷറർ ആഷ്ലി കുര്യൻ, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ, ബാഡ്മിന്റൺ വിങ് കൺവീനർ തൃപ്തി രാജ്, ടൂർണമെന്റ് ഡയറക്ടർ നൗഷാദ് എം, ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ പ്രശോബ്, അൻവർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

article-image

sdfsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed