വനിതകൾക്കുള്ള അംഗത്വ വിതരണോദ്ഘാടനം സംഘടിപ്പിച്ച് എസ് എൻ സി എസ്


മനാമ
സ്ത്രീ ശാക്തീകരണവും സ്ത്രീ സമത്വവും ലക്ഷ്യമിട്ട്, വനിതകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി, ബഹ്റൈനിലെ അംഗീകൃത പ്രവാസി കൂട്ടായ്മയായ ശ്രീ നാരായണ കൾച്ചറൽ സൊസെറ്റിയിൽ ആരംഭിച്ച വനിതകൾക്കുള്ള അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം ബഹ്റൈൻ സാമൂഹ്യമന്ത്രാലയത്തിലെ എൻ. ജി. ഒ. ആക്ടിംഗ് ഡയറക്ടർ അമീന ഇ. അൽജാസിം നിർവഹിച്ചു. മെമ്പേർസ് നൈറ്റിന്റെ ഭാഗമായി അദ്ലിയയിലെ ബാംഗ്സാങ്ങ് തായ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ 12 വനിതകൾക്ക് ആണ് ആദ്യ ഘട്ടമായി അംഗത്വം നൽകിയത്.

നൂതനമായ ആശയത്തെ പ്രശംസിച്ച ഉദ്ഘാടക സാമൂഹ്യക്ഷേമകാര്യമന്ത്രാലയത്തിന്റെ പിന്തുണയും വാഗ്ധാനം ചെയ്തു. അംഗങ്ങളുടെ വിപുലമായ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് തലത്തിലും സമ്മാനങ്ങൾ വിതരണം ചെയ്തു. സീനിയർ അംഗം എം.ടി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് `ആർ. ഗോപിനാഥൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി` കരസ്ഥമാക്കിയത്. ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതവും ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷ പ്രസംഗവും നടത്തി. ജുന ജയൻ, മനീഷ സന്തോഷ്, ജിനേഷ് രാജേന്ദ്രൻ എന്നിവർ അവതാരകരായ പരിപാടിയിൽ മെമ്പർഷിപ്പ് സെക്രട്ടറി ഷൈൻ ചെല്ലപ്പൻ നന്ദി രേഖപ്പെടുത്തി.

 

article-image

a

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed