ജില്ലാ അസോസിയേഷനുകളുടെ സംഗമം സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ


കേരളപ്പിറവിദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ബഹ്റൈനിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകളുടെ സംഗമം വേറിട്ട അനുഭവമായി. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ സിബി. കെ തോമസ്, അരവിന്ദ് എന്നിവരും കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് കൊല്ലം ജില്ലാ പ്രവാസി അസോസിയേഷന്റെ നിസാർ കൊല്ലം, ജഗത് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ  അസോസിയേഷന്റെ  ചെമ്പൻ ജലാൽ, പ്രവീൺ തിരൂർ, കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് അജിത്  കുമാർ, എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് ഫ്രറ്റേർണിറ്റി ഓഫ് എറണാകുളത്തിന്റെ വിവേക് മാത്യു, സ്റ്റീവൻസൺ, ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് ആലപ്പുഴ പ്രവാസി അസോസിയേഷന്റെ സിബിൻ സലീം, ധനേഷ് മുരളി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച്കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ജമാൽ കുറ്റിക്കാട്ടൂർ, ഹരി കെ കെ, പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് പാക്ടയുടെ  സതീഷ് സജിനി, കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് മണിക്കുട്ടൻ സാമൂഹിക പ്രവർത്തകരായ കെ. ടി സലീം, ജ്യോതി മേനോൻ എന്നിവരും സംസാരിച്ചു. 

ലിഖിത ലക്ഷ്മൺ നിയന്ത്രിച്ചസംഗമത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം വഫ ഷാഹുൽ നന്ദിയും പറഞ്ഞു. സഞ്ചു, റുമൈസ, റഷീദ, അനിൽകുമാർ, നൗഷാദ് തിരുവനന്തപുരം എന്നിവർ ഗാനാലാപനം നടത്തി.

article-image

ംിുിു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed