മലയാളം, സംസ്‌കൃത ദിനങ്ങൾ ആഘോഷിച്ച് ഇന്ത്യൻ സ്കൂൾ


ഇന്ത്യൻ സ്‌കൂളിൽ മലയാളം, സംസ്‌കൃത ദിനങ്ങൾ സാംസ്കാരിക വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗം ബിനു മണ്ണിൽ വറുഗീസ് ദീപം തെളിച്ചു. മലയാളം, സംസ്‌കൃതം വകുപ്പുകളുടെ സഹകരണത്തോടെ ജഷൻമാൾ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, പ്രധാനാധ്യാപകർ, വകുപ്പ് മേധാവികൾ, ഭാഷാധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. വകുപ്പ് മേധാവി ബിസ്മി ജോമി പരിപാടി ഏകോപിപ്പിച്ചു. സ്‌കൂളിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ  പരിപാടികളിൽ ആകർഷകമായ പ്രകടനം കാഴ്ചവെച്ചു. റിധി കെ. രാജീവൻ  സ്വാഗതം പറഞ്ഞു. സംഘഗാനം, നൃത്തം എന്നിവ  ആഘോഷത്തിന് നിറപ്പൊലിമയേകി. 

നേരത്തെ ഇന്ത്യൻ സ്‌കൂളിലെ മലയാളം, സംസ്‌കൃതം വകുപ്പുകൾ വിദ്യാർഥികൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ ഭാഷകളിൽ അവരുടെ പ്രാവീണ്യവും വളർത്തിയെടുക്കുന്നതായിരുന്നു പരിപാടികൾ. പ്രതിഭാധനരായ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ശ്രേയ ചന്ദ്രൻ നന്ദി പറഞ്ഞു. ധനീഷ് റോഷനും സോന സജിയും അവതാരകരായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ പങ്കെടുത്ത വിദ്യാർഥികളെയും മാർഗദർശനം നൽകിയ അധ്യാപികമാരെയും അഭിനന്ദിച്ചു.

article-image

ു്ിു്ു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed