ഇന്ത്യൻ സ്കൂളിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് യുനൈറ്റഡ് പാരന്റ്സ് പാനൽ


ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി നിലവിൽ വരണമെന്ന് പ്രധാന പ്രതിപക്ഷമായ യുനൈറ്റഡ് പാരന്റ്സ് പാനൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിലുളള കാവൽ‍ ഭരണസമിതിയിലെ വൈസ് ചെയർ‍മാന്‍ തന്നെ ഇപ്പോഴത്തെ ഭരണസമിതിക്ക് എതിരെ തിരിഞ്ഞിരിക്കുന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണെന്നും, അദ്ദേഹം തൽസ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട യുപിപി സ്കൂളിനേയും വിദ്യാർ‍ത്ഥികളേയും ബാധിക്കുന്ന ഗൗരവതരമായ വിവിധ വിഷയങ്ങളോടും തികച്ചും നിരുത്തരവാദപരമായ രീതിയിലാണ്  ഇപ്പോഴത്തെ ഭരണസമിതിയുടെ നിലപാടെന്നും ആരോപിച്ചു.  

ബൈലോ അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ ഏവരും ബാധ്യസ്ഥരാണെന്നും, രക്ഷിതാക്കളല്ലാത്തവർ‍ സ്കൂളിന്‍റെ ഒരു കാര്യത്തിലും ഇടപെടരുതെന്ന് പ്രചാരണം നടത്തി അധികാരത്തിലെത്തിയവരിൽ‍ രണ്ടു പേരൊഴികെ  ചെയർ‍മാനും സെക്രട്ടറിയുമടക്കം ബാക്കിയെല്ലാ സ്ഥാനങ്ങളിലും ഇരിക്കുന്നവർ‍ രക്ഷിതാക്കളല്ലാത്ത അവസ്ഥയാണ്  നിലവിലുള്ളതെന്നതെന്നും ഇവർ പറഞ്ഞു. രക്ഷിതാക്കളുടെ ഡാറ്റാ ചോർച്ച അടക്കമുള്ള കാര്യങ്ങളും ഇവി‌‌ടെ നടന്നിട്ടുണ്ടെന്ന ആരോപണവും ഇവർ ഉന്നയിച്ചു.  വാർത്തസമ്മേളനത്തിൽ യു.പി.പി കണ്‍വീനർ‍മാരായ ബിജു ജോർജ്, ഹരീഷ് നായർ‍, ജാവേദ് പാഷ, റുമൈസ അബ്ബാസ്, മുന്‍ ഇന്ത്യന്‍ സ്കൂൾ‍ ചെയർ‍മാന്‍ എബ്രഹാം ജോണ്‍, യു.പി.പി കോഓഡിനേറ്റർ‍ യു.കെ. അനിൽ‍,സെക്രട്ടറി ജ്യോതിഷ് പണിക്കർ‍, എഫ്.എം. ഫൈസൽ‍, അബ്ബാസ് സേഠ്, ജിന്‍റോ എന്നിവർ‍ പങ്കെടുത്തു.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed