ബഹ്റൈൻ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി


ഡി.സി ബുക്സും ബഹ്റൈൻ കേരളീയ സമാജവും  സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളക്ക്  തുടക്കം. സമാജം ഡയമണ്ട് ജൂബിലി  ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബ്  ഉദ്ഘാടനം നിർവഹിച്ചു.   ബഹ്റൈൻ അതോറിറ്റി ഫോർ കൾചറൽ ആൻഡ് ആന്റിക്വിറ്റീസ് ഡയറക്ടർ ഹുദ സെയ്ദ് അബ്ദുൾഗാഫർ അൽ അലവി വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ അയ്യായിരത്തിലധികം ശീർഷകങ്ങളിലുള്ള ഒരു ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, ജനപ്രിയ ഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യ ഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സര പരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആധ്യാത്മിക ഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി മലയാളം−ഇംഗ്ലീഷ് കൃതികള്‍ മേളയില്‍ ലഭ്യമാണ്. അന്താരാഷ്ട്ര പുസ്തകമേളയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്ഇംഗ്ലീഷ് ബെസ്റ്റ് സെല്ലറായ വിംബി കിഡ് മുതൽ ഉമ്മൻ ചാണ്ടിയുടെ ആത്മകഥ, മുതിർന്ന സി.പി.എം നേതാവായ എം.എം. ലോറൻസിന്റെ ആത്മകഥ എന്നിവയും മേളയിൽ ലഭ്യമാണ്.  

നവംബർ ഒമ്പതു മുതല്‍ 18 വരെ നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും സാംസ്‌കാരികോത്സവത്തിലും പി.എസ്. ശ്രീധരൻ പിള്ള, എം.എ. ബേബി, സാഗരിക ഘോഷ്, മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ് കുളങ്ങര, വി.ജെ. ജയിംസ്, ഷെഫ് പിള്ള, എം.വി. നികേഷ് കുമാർ, രാവുണ്ണി തുടങ്ങി പ്രശസ്തരായ നിരവധി എഴുത്തുകാരും സാംസ്‌കാരിക−രാഷ്ട്രീയ പ്രവര്‍ത്തകരും അതിഥികളായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു.   മേളയുടെ ഭാഗമായി നിരവധി കലാപരിപാടികളും  വിവിധ ദിനങ്ങളിലായി നടക്കും.

article-image

േേ്

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed