ഫലസ്തീന് പിന്തുണയേകി മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാറാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎംസിസി ബഹ്റൈൻ
ഫലസ്തീന് പിന്തുണയേകി മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാറാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎംസിസി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. ഇസ്രായേൽ അധിനിവേശത്തിനെതിരായി സ്വാതന്ത്ര്യ സമര പോരാട്ടം നടത്തുന്ന ഫലസ്തീനെ ചേർത്ത് പിടിച്ചിരുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും മനുഷ്യത്വ രഹിതമായ ക്രൂരതകളിലൂടെ ഗസ്സയിലെ നിരപരാധികളെ കൊന്നു തീർക്കുന്ന ഇസ്രായേൽ ഭീകരതക്കെതിരെ ലോക മനസാക്ഷി ഉണരണം എന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. എവിടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോഴും മുസ്ലിം ലീഗിന്റെ ശബ്ദം ഉയർന്നു വരാറുണ്ടെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി. മനാമ ഇ അഹമ്മദ് സാഹിബ് ഓഡിറ്റോറിയത്തിൽ ശംസുദ്ധീൻ വെള്ളികുളങ്ങരയുടെ അദ്ധ്യക്ഷതയിൽ നടത്തിയ പരിപാടി കുട്ടുസമുണ്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു. അബ്ദു റസാഖ് നദ്‌വി ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടി പ്രാർത്ഥന നടത്തി.
ഫലസ്തീനോടുള്ള ഐക്യദാർഢ്യ പ്രതിജ്ഞക്ക് ഗഫൂർ കൈപമംഗലം നേതൃത്വം നൽകി. റസാഖ് മൂഴിക്കൽ, ഷാഫി പാറക്കട്ട, ഷരീഫ് വില്യാപ്പിള്ളി, നിസാർ ഉസ്മാൻ, ഷാജഹാൻ പരപ്പൻ പൊയിൽ എന്നിവർ സന്നിഹിതരായിരുന്നു. റഫീഖ് തോട്ടക്കര സ്വാഗതവും സലീതളങ്കര നന്ദിയും പറഞ്ഞു.
sdfs