മൂന്നാമത് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂർ നവംബർ ഒന്നിന് തുടങ്ങും
മൂന്നാമത് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂർ നവംബർ ഒന്നിന് തുടങ്ങും. ഹ്യുമാനിറ്റേറിയൻ വർക്കിനും യൂത്ത് അഫയേഴ്‌സിനും വേണ്ടിയുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. ബഹ്‌റൈൻ സൈക്ലിങ് അസോസിയേഷന്റെ പിന്തുണയോടെ ഫാൽയാത് ആണ് ടൂർ സംഘടിപ്പിക്കുന്നത്. അമേച്വർ സൈക്ലിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും പൊതുജനാരോഗ്യം സംബന്ധിച്ച കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്നതിനും ടൂർ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. യുവ പ്രതിഭകളെ കണ്ടെത്തി ദേശീയ ടീമുകളിൽ ഉൾപ്പെടുത്താനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.
പ്രാദേശിക അമേച്വർ സൈക്ലിസ്റ്റുകളുടെ വിപുലമായ പങ്കാളിത്തത്തോടെയാണ് കഴിഞ്ഞ രണ്ട് എഡിഷനുകളും നടന്നത്. ഈ വർഷം അതിനേക്കാൾ മികച്ച വിജയമുണ്ടാകുമെന്ന് കരുതുന്നു. വിജയികൾക്ക് 40,000 ദീനാറിെൻറ കാഷ് പ്രൈസുകളാണ് സമ്മാനമായി നൽകുക. നാല് വ്യത്യസ്ത ഘട്ടങ്ങളിലായാണ് മത്സരങ്ങൾ. 6 കി.മീ., 55-65 കി.മീ., 140−-155 കി.മീ., 70-−80കി.മീ കൂടാതെ 30−-40 കി.മീ വനിതകൾക്കായുള്ള മത്സരവുമുണ്ടാകും. ഇവന്റ് നവംബർ നാലിന് സമാപിക്കും.
gjhjg