ഹൂറ എക്സിബിഷൻ റോഡിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പുതിയ ശാഖ തുറന്നു


മൾട്ടിനാഷണൽ റീട്ടെയിൽ ശൃംഖലകളുടെ ലോകത്ത് പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പ് തങ്ങളുടെ പുതുയ ശാഖ മനാമ ഹൂറ എക്സിബിഷൻ റോഡിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. നെസ്റ്റോയുടെ  മിഡിൽ ഈസ്റ്റിലെ  117−മത് ഔട്ട്ലെറ്റും ബഹ്റൈനിലെ 16−മത്തെ ഔട്ട്ലെറ്റുമാണ്  ഇതോടെ പൊതുജനങ്ങൾക്കായി തുറന്നത്.

50000 ചതുരശ്ര അടി വിസ്തീർണമുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വ്യവസായ വികസന മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് എഫ്.അൽഅലവി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ഹസൻ അൽ മദനി, വ്യവസായ വാണിജ്യ മന്ത്രാലയം ഡയറക്ടർ ബദർ ഫരീദ് അൽസാദ്, ഫിലിപ്പീൻസ്  അംബാസഡർ ആനി ജലാൻഡോ−ഓൺ ലൂയിസ്, നാസ് ഗ്രൂപ്പ് ഡയറക്ടർ ആദൽ അബ്ദുല്ല നാസ്, എന്നിവരും  മറ്റ് നിരവധി പ്രമുഖരും  സന്നിഹിതരായിരുന്നു.  

ഹൂറ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹൈപ്പർമാർക്കറ്റ് രണ്ടു നിലകളിലായി ഭൂഗർഭ പാർക്കിങ് സൗകര്യത്തോടെ  ഒരുക്കിയിരിക്കുന്നു. ഭൂഗർഭ പാർക്കിംഗിന് പുറമേ, 500 കാറുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലവും സുരക്ഷിതവുമായ പാർക്കിംഗ് സൗകര്യം എക്സിബിഷൻ റോഡിന് സമീപം ⊇ലഭ്യമായിരിക്കും. 

ബഹ്റൈനിലെ പിന്തുണയ്ക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ജനങ്ങൾക്കും നെസ്റ്റോ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം കെ.പി നന്ദി  അറിയിച്ചു.

article-image

േ്ുിു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed