മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. 49 വർഷം ബഹ്റൈനിൽ പ്രവാസിയായിരുന്ന കണ്ണൂർ പാനൂർ കാരയിൽ ശശിധരനാണ് (70) മരിച്ചത്. ബഹ്റൈനിലെ ആദ്യ സൂപ്പർ മാർക്കറ്റായ മർഹബ മാർക്കറ്റിന്റെയും ദുബൈ സൂപ്പർ മാർക്കറ്റിന്റെയും മാനേജർ ആയിരുന്നു. ജുഫയറിലെ ഗോൾഡ് എർത്ത് സൂപ്പർ മാർക്കറ്റിന്റെ മാനേജറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2016ലാണ് ശശിധരൻ പ്രവാസം അവസാനിപ്പിച്ചത്.

സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ, ശ്രീനാരായണ കൾചറൽ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, അലി ബിൻ ഇബ്രാഹിം കമ്പനി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, ബഹ്റൈൻ കേരള സോഷ്യൽ ഫോറം, ശ്രീനാരായണ കൾചറൽ സൊസെറ്റി തുടങ്ങിയ സംഘടനകൾ അനുശോചിച്ചു.

article-image

sdfss

You might also like

Most Viewed