സംഗീത സംവിധായകൻ ശരത്ത് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്തു
വിദ്യാരംഭ ദിനമായ ഇന്നലെ സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ പ്രശസ്ത സംഗീത സംവിധായകൻ ശരത്ത് കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നുകൊടുത്തു. ബഹ്റൈൻ സമയം പുലർച്ചെ 4.30 മുതൽ തന്നെ ചടങ്ങുകൾ ആരംഭിച്ചു. പ്രത്യേകമായി സജ്ജീകരിച്ച മണ്ഡപത്തിലിരുന്ന് അക്ഷര തളികയിൽ പരമ്പരാഗത രീതിയിൽ തന്നെ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു.
ഒട്ടേറെ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ അക്ഷരങ്ങളുടെ അത്ഭുത ലോകത്തേക്ക് കടന്ന കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരവും പ്രായഭേദമന്യേ കുരുന്നുകൾക്ക് സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകി. ചടങ്ങുകൾക്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.
asdadf