ഹമദ് രാജാവ് ബഹ്റൈനിൽ തിരിച്ചെത്തി


റിയാദിൽ നടന്ന ജി.സി.സി −ആസിയാൻ ഉച്ചകോടി, കൈറോവിൽ നടന്ന ഈജിപ്ത് സമാധാന ഉച്ചകോടി എന്നിവയിൽ പങ്കെടുത്തശേഷം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ  ബഹ്റൈനിൽ തിരിച്ചെത്തി. ഇതിനിടയിൽ അദ്ദേഹം യു.എ.ഇ സന്ദർശിക്കുകയും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തുകയും ചെയ്തു.

മേഖലയിലെ സംഭവ വികാസങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പരസ്പരം പങ്കുവെക്കുകയും ചെയ്തു. ഹമദ് രാജാവ് വത്തിക്കാൻ സന്ദർശിക്കുകയും പോപ്പുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

article-image

fsf

You might also like

Most Viewed