സ്വയംപ്രതിരോധം; അന്താരാഷ്‌ട്ര നിയമങ്ങളെ മാനിച്ചുകൊണ്ടായിരിക്കണമെന്ന് ചൈന
എല്ലാ രാജ്യങ്ങൾക്കും സ്വയംപ്രതിരോധിക്കാനുള്ള അവകാശമുണ്ടെങ്കിലും അത് അന്താരാഷ്‌ട്ര നിയമങ്ങളെ മാനിച്ചുകൊണ്ടും സാധാരണ ജനങ്ങളെ സംരക്ഷിച്ചുകൊണ്ടുമായിരിക്കണമെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി. ഇസ്രേലി വിദേശകാര്യമന്ത്രി ഏലി കോഹനുമായി തിങ്കളാഴ്ച നടത്തിയ ഫോൺ ചർച്ചയിലാണ് വാംഗ് യി ഇക്കാര്യം വ്യക്തമാക്കിയത്.
പലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് മാൽക്കിയുമായും അദ്ദേഹം ഫോണിൽ സംസാരിച്ചു. ദ്വിരാഷ്‌ട്ര ഫോർമുലയ്ക്കു ചൈന നൽകുന്ന പിന്തുണ വാംഗ് ആവർത്തിച്ചു. ഇന്നലെ വാംഗ് അമേരിക്കയിലെത്തി. സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവൻ എന്നിവരുമായി ചർച്ച നടത്തി. പലസ്തീൻ, യുക്രെയ്ൻ വിഷയങ്ങളിൽ ചൈനയുടെ നിലപാടു മാറ്റാൻ അമേരിക്ക സമ്മർദം ചെലുത്തുമെന്നാണു സൂചന.
hrhg