അൽ ഫുർഖാൻ മദ്‌റസ അവാർഡ് സെറിമണി സംഘടിപ്പിച്ചു
![അൽ ഫുർഖാൻ മദ്‌റസ അവാർഡ് സെറിമണി സംഘടിപ്പിച്ചു അൽ ഫുർഖാൻ മദ്‌റസ അവാർഡ് സെറിമണി സംഘടിപ്പിച്ചു](https://www.4pmnewsonline.com/admin/post/upload/A_deEATQL6IM_2023-10-24_1698147560resized_pic.jpg)
അൽ ഫുർഖാൻ മദ്‌റസ അവാർഡ് സെറിമണി സംഘടിപ്പിച്ചു. അഞ്ചാം തരം വിജയികൾക്കുള്ള സർട്ടിഫിക്കറ്റും അവാർഡും കെജി മുതൽ നാലാംതരം വരെയുള്ള ഒന്ന് രണ്ട് മൂന്ന് റാങ്കുകൾ നേടിയ നാൽപതോളം വിദ്യാർത്ഥികൾക്കുമുള്ള ട്രോഫി വിതരണവുമാണ് മനാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ച അവാർഡ് സെറിമണിയിൽ വിതരണം ചെയ്തത്. അഞ്ചാം തരത്തിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് ഷൈഖ് ഡോ: അബ്ദുല്ലാ അബ്ദുൽ ഹമീദ് വിതരണം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫികറ്റുകൾ പ്രിൻസിപ്പാൾ സൈഫുള്ള ഖാസിം, കെജി സെക്ഷൻ മുതൽ നാലാം തരം വരെയുള്ള വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളുമാണ് വിതരണം ചെയ്തത്.
അൽ ഫുർഖാൻ സെന്റർ മുഖ്യ രക്ഷാധികാരി അബ്ദുൽ മജീദ് തെരുവത്ത് (ഷുവൈത്വർ സ്വീറ്റ്സ്) ട്രഷറർ നൗഷാദ് പിപി (സ്കൈ) ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി സംസ്ഥാന സെക്രട്ടറി എംഎ റഹ്മാൻ, ടിപി അബ്ദുറഹ്മാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അൽ ഫുർഖാൻ സെന്റർ വൈസ് പ്രസിഡന്റ് മൂസാ സുല്ലമി സമ്മാന അവിതരണത്തിന് നേതൃത്വം നൽകി.
xgxg