ഫലസ്തീനികൾക്ക് തങ്ങളുടെ ആദ്യ സഹായവുമായി ബഹ്റൈൻ
![ഫലസ്തീനികൾക്ക് തങ്ങളുടെ ആദ്യ സഹായവുമായി ബഹ്റൈൻ ഫലസ്തീനികൾക്ക് തങ്ങളുടെ ആദ്യ സഹായവുമായി ബഹ്റൈൻ](https://www.4pmnewsonline.com/admin/post/upload/A_PvuqRd46fV_2023-10-24_1698146962resized_pic.jpg)
യുദ്ധക്കെടുതിയിൽ വലഞ്ഞ ഫലസ്തീനികൾക്ക് തങ്ങളുടെ ആദ്യ സഹായവുമായി ബഹ്റൈൻ. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മേൽനോട്ടത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെയും മാർഗനിർദേശത്തിലും 40 ടണ്ണോളം മെഡിക്കൽ സാമഗ്രികളും, ഭക്ഷണവും, ദുരന്ത നിവാരണ സാമഗ്രികളും ഉൾപ്പെടെയുള്ള സഹായമാണ് കഴിഞ്ഞ ദിവസം ബഹ്റൈൻ ആദ്യ ഘട്ടമെന്ന നിലയിൽ ഫലസ്തീനിലേക്ക് അയച്ചത്. ഇത് മുഹറഖിലെ അവാൽ പ്രൈവറ്റ് ടെർമിനലിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും (RHF) ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്ക് വേണ്ടിയുള്ള ദേശീയ സമിതിയും ചേർന്ന് ആരംഭിച്ച സംരംഭം 72 മണിക്കൂറിനുള്ളിൽ 1 ദശലക്ഷം ഡോളർ മൂല്യമുള്ള സഹായം ശേഖരിച്ചു. അടുത്ത സഹായം ഉടൻ തന്നെ ഫലസ്തീനിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.
ewfwf