ബഹ്റൈൻ−ചൈന വാണിജ്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി


ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ചൈനീസ് വാണിജ്യ മന്ത്രി വാങ് വൺ താവോയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനെക്കുറിച്ചും നിക്ഷേപ അവസരങ്ങൾ വിപുലപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റുന്നതിനായി ഉഭയകക്ഷി സഹകരണം ഏകീകരിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ  മന്ത്രി ഫഖ്റു സമ്പത്തികരംഗത്ത് നിലവിലുള്ള ബഹ്‌റൈൻ−ചൈനീസ് ബന്ധം ആഴത്തിലുള്ളതാണെന്ന് പറഞ്ഞു.  

വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ കൂടുതൽ അവസരങ്ങൾ പരസ്പരം തുറന്നിടാൻ തീരുമാനിച്ചു. വ്യാപാര മേഖലയിൽ നിലനിൽക്കുന്ന സഹകരണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ബഹ്റൈനുമായി വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരിക്കുന്നതിൽ ചൈനക്ക് ഏറെ സന്തോഷമുള്ളതായി വാങ് വൺ താവോ കൂട്ടിച്ചേർത്തു. വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ചൈനയിൽ സന്ദർശനം നടത്തിയത്. ഗ്വാങ്ചോയിൽ നടന്ന ചൈനയിലെ ഏറ്റവും വലിയ വ്യാപാര മേളയായ കാന്റോൺ ഫെയറും സംഘം സന്ദർശിച്ചു.

article-image

dfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed