കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ വയലാർ ശരത്ചന്ദ്ര വർമ ബഹ്റൈനിലെത്തി


എസ്.എൻ.സി.എസ് അമൃതാക്ഷരം−2023ൽ കുരുന്നുകളെ എഴുത്തിനിരുത്തുന്നതിനായി പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ ബഹ്റൈനിലെത്തി. ഇന്ന് വൈകീട്ട് 7.30ന് അദാരി പാർക്ക് ന്യൂ സീസൺ ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന ‘ട്രിബ്യൂട്ട് ടു വയലാർ’ പരിപാടിയുടെ ഭാഗമായി വയലാർ അനുസ്മരണം നടക്കും. വയലാറിന്റെ അനശ്വര ഗാനങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ‘ഈ മനോഹര തീരത്ത്’ എന്ന ദൃശ്യാവിഷ്കാരവും ഗാനാലാപനവും ഉണ്ടായിരിക്കും. വയലാർ ശരത്ചന്ദ്ര വർമയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്‍ലമും വിശിഷ്ടാതിഥിയായി ട്രീ ഓഫ് ലൈഫ് ചാരിറ്റി ചെയർമാൻ ഖലീൽ അൽ ദലാമിയും, മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.  

നാളെ രാവിലെ 5.30 മുതൽ അക്ഷരഗുരു വയലാർ ശരത്ചന്ദ്ര വർമ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ച് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.സി.എസ് ആസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും വൈകീട്ട് കലാവിരുന്നുകൾ നടന്നുവരുകയാണ്. കുട്ടികളുടെ രജിസ്ട്രേഷന് 39824914, കോഓഡിനേറ്റർ വി.കെ. ജയേഷ്− 39322860, ജനറൽ കൺവീനർ− ബിജു പി.സി 37134323 എന്നിവരുമായി ബന്ധപ്പെടണം. 

article-image

sdfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed