ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്റൈനിലെ ജനകീയ സേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ഓണാഘോഷം വിപുലമായ രീതിയിൽ നടന്നു. ഓണം 2023 ജനറൽ കൺവീനർ നെജീബ് കടലായിയുടെ നേതൃത്വത്തിൽ ബി.കെ.എസ്.എഫ് ആസ്ഥാന നഗരിയായ മനാമ കെ.സിറ്റി ഹാളിലായിരുന്നു വ്യത്യസ്തത നിറഞ്ഞ ഓണാഘോഷം. കച്ചവടരംഗത്തെയും സേവനരംഗത്തെയും ആതുരാലയങ്ങളുടെയും മുൻനിരയിലുള്ള ഒട്ടേറെ വ്യക്തികൾ പങ്കെടുത്തു. കൂട്ടായ്മയിലെ വിവിധ അംഗങ്ങളുടെ നേതൃത്വത്തിൽ ഭവനങ്ങളിൽ ഒരുക്കിയ 32 തരം രുചികരമായ സദ്യവട്ടങ്ങൾ സ്വാദിഷ്ഠമായിരുന്നു.

സോപാനം അർപ്പിച്ച ചെണ്ടമേളം, ബി.കെ.എസ്.എഫ് അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, പൂക്കളം, മിമിക്രി, ഓണപ്പാട്ടുകൾ, കോൽക്കളി, കസേരകളി, ആണുങ്ങൾക്കായി സാരിയുടുക്കൽ മത്സരം, വീറും വാശിയോടെ നടന്ന കമ്പവലി എന്നിവ നടന്നു. 

article-image

sdfgds

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed