ഹമദ് രാജാവ് ജോർഡൻ രാജാവുമായി കൂടിക്കാഴ്ച നടത്തി


ഹമദ് രാജാവ് ജോർഡനിലെ അബ്ദുല്ല രണ്ടാമൻ ഇബ്ൻ അൽ ഹുസൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ത് ആതിഥേയത്വം വഹിക്കുന്ന കെയ്റോ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന വേളയിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതു സംബന്ധിച്ച അറബ് മേഖലയിലെ രാജ്യങ്ങളുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതും ഏകീകരിക്കുന്നതും സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായി.

സംഘർഷം ഉടനടി അവസാനിപ്പിക്കുകയും ഗസ്സയിലേക്ക് സഹായം എത്തിക്കുകയും ചെയ്യാൻ അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കണം. ഉപരോധം പിൻവലിക്കുകയും സാധാരണക്കാരെ സംരക്ഷിക്കുകയും ചെയ്യണം. തുടങ്ങിയ ആശയങ്ങൾ ചർച്ചയിൽ ഉന്നയിച്ചു. സംഘർഷം തുടരുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന ആശങ്കയും ഇരുവരും പങ്കുവെച്ചു.

article-image

ോേ്ിേ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed