ഗസ്സ ഫണ്ട് ശേഖരണത്തിലേക്ക് ബഹ്റൈൻ രാജാവ് 8.5 ദശലക്ഷം ഡോളറും കിരീടാവകാശി 500,000 ദീനാറും സംഭാവന നൽകി


ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ  ബഹ്റൈൻ ടി.വിയുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ഫണ്ട് ശേഖരണത്തിന് വൻ പ്രതികരണം.  ഫണ്ടിലേക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ 8.5 ദശലക്ഷം ഡോളറും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ  500,000 ദീനാറും സംഭാവന നൽകി. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓണററി ചെയർമാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആഹ്വാന പ്രകാരം ആർ.എച്ച്.എഫ് ചെയർമാനും യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലാണ് പൊതുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നത്.  ‘ഗസ്സ നിവാസികൾക്ക് ഐക്യദാർഢ്യ ദിനം.... ഞങ്ങൾ നിങ്ങൾക്കൊപ്പം’ എന്ന തലക്കെട്ടിലാണ് പരിപാടി നടക്കുന്നത്.

പരിപാടിക്ക് എല്ലാവിധ പിന്തുണയും നൽകുന്ന ഹമദ് രാജാവിന് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ നന്ദി പറഞ്ഞു. 1,00,000 ദീനാർ കാമ്പയിനിലേക്ക് നേരത്തെ ശൈഖ് നാസിർ സംഭാവന ചെയ്തിരുന്നു. ഇതുവരെ 16 മില്യണിലധികം ഡോളർ സമാഹരിച്ചതായി ആർ.എച്ച്. എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ്  വെളിപ്പെടുത്തി. കഴിഞ്ഞദിവസം ബഹ്റൈൻ ടി.വിയിലൂടെ നടത്തിയ സഹായ സംഭരണ പരിപാടിയിൽ രാജ്യത്തെ വിവിധ കമ്പനികളും വ്യക്തികളും പങ്കാളികളായി.

article-image

െിനെ്

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed