ഹൃദയാഘാതം; പ്രവാസി ബഹ്റൈനിൽ നിര്യാതനായി

ഹൃദയാഘാതത്തെത്തുടർന്ന് തൊട്ടിൽ പാലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. മണക്കുന്നത്ത് ചന്ദ്രൻ (69) ആണ് മരിച്ചത്. മുമ്പ് കല്ലാച്ചിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അവിവാഹിതനാണ്. ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. വർഷങ്ങൾക്കു ശേഷം അടുത്തിടെയാണ് നാട്ടിൽ പോയത്. കരൾ രോഗബാധിതനായിരുന്നു.
തിരിച്ചെത്തിയ ചന്ദ്രൻ ഹൂറയിൽ സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് ബോയി ആയി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.
dfhdfh