ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

ഐ.സി.എഫ്. ഉംറ സർവ്വീസ് വഴി ഈ മാസം പരിശുദ്ധ ഉംറ കർമ്മം നിർവഹിക്കാനായിപ്പോകുന്ന 46 അംഗ സംഘത്തിന് യാത്രയയപ്പ് നൽകി. സൽമാബാദ് സുന്നി സെന്ററിൽ ചേർന്ന യാത്രയയപ്പ് സംഗമം ഐ.സി.എഫ് നാഷനൽ ദഅവാ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം സഖാഫി കൊടുവള്ളി, മുസ്തഫ ഹാജി കണ്ണപുരം, ശംസുദീൻ പൂക്കയിൽ, അബ്ദുള്ള രണ്ടത്താണി എന്നിവർ സംസാരിച്ചു.
esrsr